ഏറ്റവും മോശം ഭാഷ കന്നഡയാണെന്ന് ഗൂഗിള്‍ സര്‍ച്ച് ഫലം; കമ്പനിക്കെതിരേയുള്ള നിയമനടപടി ഹൈക്കോടതി റദ്ദാക്കി

Update: 2021-09-09 02:47 GMT

ബെംഗളൂരു: ഏറ്റവും മോശം ഭാഷ കന്നഡയാണെന്ന് ഗൂഗിള്‍ സര്‍ച്ചില്‍ ഫലം നല്‍കിയതിനെതിരേ നല്‍കിയ ഹരജി കര്‍ണാടക ഹൈക്കോടതി തള്ളി. സംഭവത്തില്‍ ഗൂഗിള്‍ മാപ്പു പറഞ്ഞ് ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്ന് ഉറപ്പു നല്‍കിയതാണ് നിയമനടപടി അവസാനിപ്പിക്കാന്‍ കാരണം.

ഏറ്റവും മോശം ഭാഷ ഏതാണെന്ന ചോദ്യത്തിന് കന്നഡ എന്ന് ഉത്തരം നല്‍കിയതാണ് പ്രകോപനമായത്. ഇതിനെതിരേ കന്നഡ സംസാരിക്കുന്നവര്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ടായി.

ആന്റി കറപ്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് ഗൂഗിള്‍ ഇന്ത്യക്കെതിരേ ഹൈക്കോടതിയെ സമീപിച്ചത്. 10 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അത് സാസ്‌കാരിക മന്ത്രാലയത്തില്‍ കെട്ടിവയ്ക്കണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെട്ടത്.

ആക്റ്റിങ് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ, ജസ്റ്റിസ് ശങ്കര്‍ മഗാദും എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹരജിയില്‍ ഉത്തരവിട്ടത്.

ഇത്തരമൊരു സംഭവം നടന്നതില്‍ ജൂണ്‍ 3ന് ഗൂഗിള്‍ ട്വിറ്ററിലൂടെ ക്ഷമ പറഞ്ഞിരുന്നു. 

Tags:    

Similar News