തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കക്ഷിനേതാക്കളുടെ യോഗം വിളിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. വ്യാഴാഴ്ച രാവിലെ എട്ടിനാണ് യോഗം. നിയമസഭയില്‍ ഇന്ന് നടന്ന സംഘര്‍ഷവും കൈയാങ്കളിയും അസ്വാഭാവികമെന്നാണ് വിലയിരുത്തല്‍. ഇതിനൊരു പരിഹാരം കണ്ടെത്താനാണ് യോഗം. യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കുമെന്നാണ് സൂചന.
അതേസമയം, സംഘര്‍ഷവുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്ക് എംഎല്‍എമാര്‍ പ്രത്യേകം പരാതി നല്‍കിയതിന് പുറമേ, എംഎല്‍എമാരുടെ മര്‍ദ്ദനമേറ്റെന്ന എതിര്‍പരാതികള്‍ വാച്ച് ആന്റ് വാര്‍ഡിന്റെ ഭാഗത്തു നിന്നും ലഭിച്ചിട്ടുണ്ട്. ഭരണകക്ഷിയംഗങ്ങളായ എച്ച് സലാം, സച്ചിന്‍ദേവ് എന്നിവര്‍ക്കെതിരെയും പ്രതിപക്ഷം പരാതി നല്‍കിയിട്ടുണ്ട്. ആക്രമണം നടത്തിയവര്‍ക്കെതിരേ നടപടി വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.