അബഹ: ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി നാഷണല്‍ കമ്മിറ്റി 'അണ്‍സങ് ഹീറോസ് ഓഫ് ഫ്രീഡം സ്ട്രഗ്ള്‍' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്വിസ്സ് മത്സരത്തില്‍ അസീര്‍ മേഖലയില്‍ നിന്നും പങ്കെടുത്ത വിജയികളെ അനുമോദിച്ചു.
അസീര്‍ റീജിയനില്‍ നിന്നും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവരെയാണ് കഴിഞ്ഞ ദിവസം ഖമീസ് മുശൈത്തില്‍ നടന്ന പരിപാടിയില്‍ സമ്മാനം നല്‍കി ആദരിച്ചത്. സദറുദ്ദീന്‍ ചോക്കാട്-ഖമീസ് (ഒന്നാം സ്ഥാനം), മുഹമ്മദ് കാസര്‍ക്കോട്- ജിസാന്‍ (രണ്ടാം സ്ഥാനം), റുഖ്‌സാന ഉമ്മര്‍ കോഴിക്കോട് - അബഹ (മൂന്നാം സ്ഥാനം) എന്നിവരാണ് സമ്മാനത്തിന് അര്‍ഹരായത്.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കോയ ചേലേമ്പ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജിയണ്‍ സെക്രട്ടറി ഷറഫുദ്ദീന്‍ മണ്ണാര്‍ക്കാട്, സോഷ്യല്‍ ഫോറം വൈസ് പ്രസിഡന്റ് ഹനീഫ മഞ്ചേശ്വരം എന്നിവര്‍ സമ്മാനം വിതരണം ചെയ്തു.
അബഹ കിംഗ് ഖാലിദ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോക്ടര്‍ അബ്ദുല്‍ ഖാദര്‍ തിരുവന്തപുരം പരിപാടി ഉദ്ഘാടനംചെയ്തു . സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ വീരേതിഹാസം രചിച്ച പൂര്‍വ്വികരെ അനുസ്മരിക്കാനും വളര്‍ന്ന് വരുന്ന തലമുറക്ക് ആ കാലഘട്ടത്തെ പരിചയപ്പെടുത്താനും ഇത്തരം സംരംഭങ്ങള്‍ ഇടയാക്കുന്നു എന്നും സ്വാതന്ത്യസമരത്തിന്റെ ഭാഗമായി നടന്ന പല മുന്നേറ്റങ്ങളേയും ബോധപൂര്‍വ്വം വിസ്മരിക്കാന്‍ ശ്രമിക്കുന്ന ഈ അവസരത്തില്‍ ഇത്തരം പഠനാര്‍ഹമായ പരിപാടി സംഘടിപ്പിച്ച ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ അണിയറ പ്രവര്‍ത്തകരെ പ്രശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു. അബൂ ഹനീഫ മണ്ണാര്‍ക്കാട്, മുനീര്‍ ചക്കുവള്ളി, കരിം നാട്ടുകല്‍ സംസരിച്ചു.