തിരഞ്ഞെടുപ്പ് ബോര്‍ഡ് സ്ഥാപിച്ചതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദ്ദനം

Update: 2021-03-24 15:13 GMT

പയ്യോളി: തിരഞ്ഞെടുപ്പ് ബോര്‍ഡ് സ്ഥാപിച്ചതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. അയനിക്കാട് കിഴക്കേതാരേമ്മല്‍ ഷംനാസി(34)നാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 8 മണിയോടയാണ് സംഭവം.

കൊയിലാണ്ടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ സുബ്രഹ്മണ്യന്റെ തിരഞ്ഞടുപ്പ് പ്രചാരണ ബോര്‍ഡ് നശിപ്പിച്ചതിനെത്തടര്‍ന്ന് വീണ്ടും ബോര്‍ഡ് സ്ഥാപിച്ചതിനാണ് ബിജെപി പ്രവര്‍ത്തകരായ മൂന്നഅംഗ സംഘം തന്നെ വീട്ടില്‍ കയറി അക്രമിച്ചതെന്ന് ഷംനാസ് പറഞ്ഞു.

പയ്യോളി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News