കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: യുപിയില്‍ ഗുരുതരമായ ക്രമക്കേട്, തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് ശശി തരൂര്‍

Update: 2022-10-19 08:59 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണല്‍ നടന്നുകൊണ്ടിരിക്കുന്നതിനടയില്‍ ക്രമക്കേട് ആരോപിച്ച് ശശി തരൂര്‍. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ അസ്വസ്ഥജനകമായ വസ്തുതകള്‍ പുറത്തുവന്നിട്ടുണ്ടെന്നും സംസ്ഥാനത്തെ വോട്ടെടുപ്പ് റദ്ദാക്കണമെന്നും തരൂരും അനുയായികളും ആവശ്യപ്പെട്ടു.

ഗാന്ധി കുടുംബത്തിന്റെ ഒത്താശയോടെ മല്‍സരിക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരുമാണ് മല്‍സരരംഗത്തുള്ളത്.

'ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് നടത്തിപ്പിലെ അങ്ങേയറ്റം ഗുരുതരമായ ക്രമക്കേടുകള്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ഈ കത്ത്. യുപിയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ അങ്ങേയറ്റം വിശ്വസിക്കാനാവാത്തതും സമഗ്രതയുമില്ലാത്തതാണ്'- സോസിനുള്ള കത്തില്‍ തരൂര്‍ എഴുതി.

'ഉത്തര്‍പ്രദേശില്‍ തന്റെ അനുയായികള്‍ എങ്ങനെയാണ് തിരഞ്ഞെടുപ്പ് ക്രമക്കേട് നടത്തുന്നതെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെജിക്ക് അറിയാമായിരുന്നു എന്നതിന് ഞങ്ങളുടെ പക്കല്‍ തെളിവുകളില്ല. അദ്ദേഹത്തിന് അറിയാമെങ്കില്‍ അത് സംഭവിക്കുമായിരുന്നില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു തിരഞ്ഞെടുപ്പിനെ കളങ്കപ്പെടുത്താന്‍ അനുവദിക്കില്ല' ടീം തരൂര്‍ എഴുതി.



Tags:    

Similar News