ഭരണഘടനയെ അപമാനിക്കാന്‍ അനുവദിക്കില്ല; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭരണഘടന സംരക്ഷണ പ്രതിജ്ഞയെടുത്തു

Update: 2022-07-08 14:52 GMT

മാള: ഇന്ത്യയുടെ മഹത്തായ ഭരണഘടനയെ അപമാനിച്ച സി പി എം നേതാക്കളുടെ നടപടിയില്‍ പ്രതിഷേധിച്ച് വെള്ളാങ്കല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോണത്തുകുന്ന് ജംഗ്ഷനില്‍ ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലി. മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കോണ്‍ഗ്രസ് നേതാക്കളായ ഷംസു വെളുത്തേരി, വി മോഹന്‍ദാസ്, ധര്‍മ്മജന്‍ വില്ലാടത്ത്, നസീമ നാസര്‍, കെ എച്ച് അബ്ദുല്‍ നാസര്‍, റസിയ അബു, സാബു കണ്ടതില്‍, കെ കൃഷ്ണകുമാര്‍, എ എ മുസമ്മില്‍, സി കെ റാഫി, മഞ്ജു ജോര്‍ജ്ജ്, ജാസ്മിന്‍ ജോയ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Similar News