അമിത് ഷായുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച പ്രണബ് മുഖര്‍ജിയുടെ മകളടക്കം കസ്റ്റഡിയില്‍

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകളും ഡല്‍ഹി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയുമാണ് ശര്‍മിഷ്ഠ. പോലിസ് കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ മന്ദിര്‍ മാര്‍ഗ് പോലിസ് സ്‌റ്റേഷനില്‍ എത്തിച്ചതായി അവര്‍ ട്വീറ്റ് ചെയ്തു.

Update: 2019-12-20 09:40 GMT

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാവ് ശര്‍മിഷ്ഠ മുഖര്‍ജി അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകളും ഡല്‍ഹി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയുമാണ് ശര്‍മിഷ്ഠ. പോലിസ് കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ മന്ദിര്‍ മാര്‍ഗ് പോലിസ് സ്‌റ്റേഷനില്‍ എത്തിച്ചതായി അവര്‍ ട്വീറ്റ് ചെയ്തു.

പൗരത്വ നിയമ ഭേദഗതിക്കെതിരേ പോലിസിന്റെ നിയന്ത്രണങ്ങള്‍ മറികടന്ന് പ്രതിഷേധിച്ച നൂറുകണക്കിന് പേരെ വ്യാഴാഴ്ച ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തു.പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളായ സീതാറാം യെച്ചൂരി, ഡി രാജ, നീലോല്‍പ്പല്‍ ബസു, വൃന്ദ കാരാട്ട്, അജയ് മാക്കന്‍, സന്ദീപ് ദീക്ഷിത് തുടങ്ങിയവരും ആക്ടിവിസ്റ്റുകളായ യോഗേന്ദ്ര യാദവ്, ഉമര്‍ ഖാലിദ് തുടങ്ങിയവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

Tags:    

Similar News