കോണ്‍സുലേറ്റ് അവാര്‍ഡ് ജേതാവ് അബ്ദുല്‍ ഗഫാറിന് ഡല്‍ഹിയില്‍ ആദരവ്

ഡല്‍ഹി നടന്ന ചടങ്ങില്‍ ഡല്‍ഹി ഭക്ഷ്യപൊതുവിതരണ മന്ത്രി ഇമ്രാന്‍ ഹുസൈന്‍ ഷാള്‍ അണിയിച്ചാണ് ആദരിച്ചത്.

Update: 2019-10-01 07:47 GMT

ന്യൂഡല്‍ഹി: 2019 മികച്ച ഹജ്ജ് വളണ്ടിയര്‍ സേവനത്തിനു ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അവാര്‍ഡ് നേടിയ ഇന്ത്യഫ്രറ്റേണിറ്റി ഫോറം വളണ്ടിയര്‍ ക്യാപ്റ്റന്‍ അബ്ദുല്‍ ഗഫാര്‍ കൂട്ടിലങ്ങാടിയെ ഡല്‍ഹിയില്‍ ആദരിച്ചു. ഡല്‍ഹി നടന്ന ചടങ്ങില്‍ ഡല്‍ഹി ഭക്ഷ്യപൊതുവിതരണ മന്ത്രി ഇമ്രാന്‍ ഹുസൈന്‍ ഷാള്‍ അണിയിച്ചാണ് ആദരിച്ചത്. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന്റെ സേവന പ്രവര്‍ത്തനം വിലമതിക്കാനാവാത്തതാണെന്നും അതിലൂടെ ഇന്ത്യന്‍ ഹാജിമാര്‍ക് ഒരുപാട് സഹായകരമാകുന്ന പ്രവര്‍ത്തമാനാണ് ലഭിക്കുന്നത് എന്നും അവരുടെ സേവനം അനുഭവിച്ചു മനസിലാക്കിയതാണ് അദ്ദേഹം പറഞ്ഞു. വരും കാലങ്ങളില്‍ ഹജ്ജിനു ആവശ്യമായ എല്ലാ രീതിയലുള്ള സഹായവും സഹകരണവും സര്‍ക്കാര്‍തലത്തില്‍ നിന്നും അദ്ദേഹം ഇന്ത്യഫ്രറ്റേണിറ്റി ഫോറത്തിനു വാഗ്ദാനം നല്‍കുകയും ചെയ്തു.


Tags:    

Similar News