അരവിന്ദ് കെജ്രിവാളിനെ വിചാരണ ചെയ്യാന്‍ ഇഡിക്ക്‌ അനുമതി

Update: 2024-12-21 08:45 GMT

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിചാരണ ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) അനുമതി. മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേനയാണ് ഇഡിക്ക്‌ അനുമതി നല്‍കിയത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരിയില്‍ നടക്കാനിരിക്കെയാണ് കെജ്രിവാളിനെതിരെ ഇഡിയുടെ പുതിയ നീക്കം.

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് 100 കോടിയുടെ അഴിമതി കെജ്രിവാള്‍ നടത്തിയെന്നാണ് വിവിധ അന്വേഷണ ഏജന്‍സികളുടെ ആരോപണം. മദ്യവില്‍പ്പന സ്വകാര്യവത്കരിച്ച ഡല്‍ഹിയിലെ എഎപി സര്‍ക്കാരിന്റെ മദ്യനയമാണ് കേസിന്റെ അടിസ്ഥാനം. വിവാദമായതോടെ സര്‍ക്കാര്‍ നയം പിന്‍വലിക്കുകയായിരുന്നു.

2024 മാര്‍ച്ച 21നാണ് ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 21 ദിവസത്തേക്ക് അദ്ദേഹത്തിനു ജാമ്യം ലഭിച്ചിരുന്നു. ജാമ്യകാലാവധി അവസാനിച്ച് ജൂണ്‍ രണ്ടിനാണ് അദ്ദേഹം തിരിച്ച് ജയിലിലേക്ക് മടങ്ങിയത്.

Tags:    

Similar News