അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് കരാറുകാര്‍ ക്വാറന്റീന്‍ സൗകര്യമേര്‍പ്പെടുത്തണം
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവുകള്‍ക്കു ശേഷം അന്തര്‍സംസ്ഥാന തൊഴിലാളികള്‍ തിരിച്ചെത്തുന്ന സാഹചര്യത്തില്‍ അവരെ കൊണ്ടുവരുന്ന കരാറുകാര്‍ ക്വാറന്റീന്‍ സൗകര്യവും ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം ആന്മുളയില്‍ ജോലി ചെയ്തുകൊണ്ടിരുന്ന അന്തര്‍സംസ്ഥാന തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കൊണ്ടുവന്ന കരാറുകാരന്‍ തൊഴില്‍ സ്ഥലത്ത് ഉപേക്ഷിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ആറന്മുളയിലെ തൊഴിലാളിയെ പിന്നീട് ആരോഗ്യ വകുപ്പ് ഇടപെട്ട് ആംബുലന്‍സില്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റുകയായിരുന്നു.
അന്തര്‍സംസ്ഥാന തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് തൊഴില്‍ വകുപ്പിന്റെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് കൂടുതല്‍ കൊവിഡ് പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.