കുവൈത്തില്‍ 60 ഇന്ത്യക്കാര്‍ അടക്കം ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 77 പേര്‍ക്ക്
കുവൈത്ത് സിറ്റി: കുവൈത്തില്‍ 60 ഇന്ത്യക്കാര്‍ അടക്കം ഇന്ന് 77 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ആകെ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 225 ആയി. മൂന്നു സ്വദേശികളും 8 പാകിസ്ഥാനികളും 2 ഈജിപ്ത്കാരും 3 ബംഗ്ലാദേശികളും 1 ഇറാനിയുമാണ് ഇന്ന് ഇന്ത്യക്കാര്‍ക്ക് പുറമേ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍.
രാജ്യത്ത് ഇന്നുവരെയായി രോഗബാധയേറ്റവരുടെ എണ്ണം 556 ആയി. 9 പേര് ഇന്ന് രോഗവിമുക്തി നേടിയതായി ആരോഗ്യമന്ത്രി ബാസില്‍ അല്‍ സബാഹ് വ്യക്തമാക്കി. ഇതോടെ ആകെ രോഗവിമുക്തി നേടിയവരുടെ എണ്ണം 99 ആയി.
456 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 17 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇവരില്‍ 6 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രാലയ വക്താവ് അബ്ദുല്ല അല്‍ സനദ് അറിയിച്ചു.