മന്‍മോഹന്‍ സിങിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് രാജ്യം; സംസ്‌കാരം നാളെ
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെ രാത്രിയായിരുന്നു മന്‍മോഹന്‍ ന്റെ അന്ത്യം
ന്യൂഡല്‍ഹി: ഡോ. മന്‍മോഹന്‍ സിങ്ങിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് രാജ്യം. എഐസിസി ആസ്ഥാനാണ്് പൊതുദര്‍ശനം. ഔദ്യോഗിക ബഹുമതികളോടെ നാളെ സംസ്‌കാരംനടക്കും. അദ്ദേഹത്തിന്റെ മരണത്തില്‍ രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു .വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെ രാത്രിയായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ അന്ത്യം. 92 വയസ്സായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്ന അദ്ദേഹത്തെ ആരോഗ്യനില വഷളായതോടെ രാത്രി എട്ട് മണിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി 9.51ന് മരണം സ്ഥിരീകരിച്ചു.
പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന്റെ കീഴില്‍ മന്‍മോഹന്‍ സിംങ് ധനമന്ത്രിയായിരുന്നു. ഇന്ത്യയെ പാപ്പരത്തത്തിന്റെ വക്കില്‍ നിന്ന് മോചിപ്പിക്കുകയും ഇന്ത്യയുടെ സാമ്പത്തിക മേഖലയുടെ ഗതി മാറ്റിമറിച്ച സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ ഒരു യുഗത്തിന് തുടക്കം കുറിക്കുകയും ചെയ്ത 1991 ലെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ശില്പിയായിരുന്നു അദ്ദേഹം. കേന്ദ്ര ആസൂത്രണ കമ്മിഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍, ജനീവയിലെ സൗത്ത് കമ്മിഷന്‍ സെക്രട്ടറി ജനറല്‍, പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന്റെ സാമ്പത്തിക ഉപദേഷ്ടാവ്, യുജിസി ചെയര്‍മാന്‍ എന്നീ പദവികളും വഹിച്ചു.
മന്‍മോഹന്‍ സിങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം അറിഞ്ഞയുടന്‍ കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധിയും സോണിയ ഗാന്ധിയും ആശുപത്രിയിലെത്തിയിരുന്നു.