കരുനാഗപ്പള്ളിയില്‍ ദമ്പതിമാര്‍ വീടിനുള്ളില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍
ആത്മഹത്യയെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം
കൊല്ലം: കരുനാഗപ്പള്ളിയില്‍ ദമ്പതിമാരെ വീടിനുള്ളില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കല്ലേലിഭാഗം സ്വദേശി സാബു, ഭാര്യ ഷീജ എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
രാവിലെ ഒന്‍പത് മണിയോടെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ ദമ്പതികളെ കണ്ടെത്തിയത്. ശരീരത്തില്‍ വൈദ്യുതി കേബിള്‍ ചുറ്റിയ നിലയിലായിരുന്നു. ഇരു കൈകളിലെയും വിരലുകള്‍ വൈദ്യുതാഘാതമേറ്റ് കരിഞ്ഞിട്ടുണ്ട്. ഷീജ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയും സാബു വീടിന് സമീപത്ത് വ്യാപാര സ്ഥാപനം നടത്തി വരികയുമായിരുന്നു. സാമ്പത്തിക ബാദ്ധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
സാമ്പത്തിക പ്രതിസന്ധി മൂലം വീട് വിറ്റ ശേഷം ബന്ധുവീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പോലിസും ഫോറന്‍സിക് വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.