ദലിത് യുവാവ് വിനായകന്റെ ആത്മഹത്യ; തുടരന്വേഷണത്തിന് ഉത്തരവ്

Update: 2024-01-24 07:09 GMT
ദലിത് യുവാവ് വിനായകന്റെ ആത്മഹത്യ; തുടരന്വേഷണത്തിന് ഉത്തരവ്

തൃശൂര്‍: എങ്ങണ്ടിയൂരിലെ ദലിത് യുവാവ് വിനായകന്റെ ആത്മഹത്യയില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് തൃശൂര്‍ എസ് സി-എസ്ടി കോടതി. 2017 ജൂലൈയിലാണ് വിനായകന്‍ ആത്മഹത്യ ചെയ്തത്. പോലിസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് വിനായകന്‍ ആത്മഹത്യ ചെയ്തത് എന്നായിരുന്നു പരാതി. കേസില്‍ പോലിസുകാര്‍ക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരുന്നില്ല. കേസില്‍ ക്രൈംബ്രാഞ്ചാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. മോഷണക്കുറ്റം ആരോപിച്ചാണ് പോലിസ് വിനായകനെ കസ്റ്റഡിയിലെടുത്ത് അതിക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്നുണ്ടായ മാനസിക വിഷമത്തിലാണ് വിനായകന്‍ ആത്മഹത്യ ചെയ്യുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസാണ് എടുത്തിരിക്കുന്നത്. കസ്റ്റഡിയിലിരിക്കെ മര്‍ദ്ദിച്ചു എന്ന കേസും ആത്മഹത്യ കേസുമാണ് രജിസ്റ്റര്‍ ചെയ്തത്.

Tags:    

Similar News