സിബിഎസ്ഇ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പേര് മാറ്റാമെന്ന് കോടതി

Update: 2021-06-03 19:19 GMT

ന്യൂഡല്‍ഹി: സിബിഎസ്ഇ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പേര് മാറ്റാമെന്ന് സുപ്രിംകോടതി. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ പേര് മാറ്റാന്‍ കഴിയില്ലെന്ന സിബിഎസ്ഇ ബൈലോയ്ക്കെതിരെ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. സ്വത്വത്തിനുള്ള അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ പേര് മാറ്റാന്‍ കഴിയില്ലെന്ന സിബിഎസ്ഇ ബൈ ലോ റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ ഇടപെടല്‍. പേര് മാറ്റാനായി വിദ്യാര്‍ത്ഥികള്‍ക്ക് പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി.

Tags:    

Similar News