വയനാട്ടില്‍ കൊവിഡ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Update: 2020-09-13 06:51 GMT

കല്‍പ്പറ്റ:  വയനാട്ടില്‍ ഒരു കൊവിഡ് മരണം കൂടി. സുല്‍ത്താന്‍ ബത്തേരി മൂലങ്കാവ് ബാങ്ക് ജീവനക്കാരനായിരുന്ന ശശി (46) ആണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

കൊവിഡ് പോസിറ്റീവ് ആയി ജില്ലാ ആശുപത്രിയില്‍ ആഗസ്റ്റ് 22 ന് അഡ്മിറ്റ് ചെയ്തു. ആരോഗ്യനില മോശമായതിനാല്‍ അന്നുതന്നെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശക്തമായ ശ്വാസതടസ്സവും പ്രമേഹവും ഉണ്ടായിരുന്നു. അന്നുതന്നെ രാത്രി സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടെ പ്ലാസ്മാ തെറാപ്പിയും നല്‍കുകയുണ്ടായി. സെപ്തംബര്‍ രണ്ടാം തീയതി നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ തുടരുകയായിരുന്നു. സെപ്തംബര്‍ 7 മുതല്‍ വെന്റിലേറ്റര്‍ സഹായത്തോടു കൂടിയാണ് ജീവന്‍ നിലനിര്‍ത്തിപ്പോന്നത്. ഇന്ന് രാവിലെ 8 മണിയോടെ ഹൃദയാഘാതം ഉണ്ടാവുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തു. 

Similar News