ഹൈദരാബാദ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തെലങ്കാനയില്‍ 1,842 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,06,091 ആയതായി സംസ്ഥാന ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ 82,411 പേരാണ് രോഗമുക്തരായത്. 761 പേര്‍ മരിക്കുകയും ചെയ്തു. നിലവില്‍ 22,919 പേര്‍ വിവിധ ആശുപത്രികളിലും കൊവിഡ് ചികില്‍സാ കേന്ദ്രങ്ങളിലും കഴിയുന്നതായി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു.
അതിനിടയില്‍ ഇന്നത്തോടെ ഇന്ത്യയില്‍ കൊവിഡ് രോഗമുക്തരുടെ എണ്ണം 23 ലക്ഷം കടന്നു. മരണനിരക്ക് കുറച്ചുകൂടെ കുറഞ്ഞ് 1.85 ലെത്തിയിട്ടുമുണ്ട്.