കൊവിഡ്: തിരുവനന്തപുരത്ത് 17658 പേര്‍ നിരീക്ഷണത്തില്‍
ജില്ലയില്‍ 14,078 പേര്‍ വീടുകളിലും 897 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്.
തിരുവനന്തപുരം: ജില്ലയില്‍ പുതുതായി 1,904 പേര്‍ കൊവിഡ് രോഗനിരീക്ഷണത്തിലായി. ഇതോടെ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 17,658 ആയി ഉയര്‍ന്നു. 1,825 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 14,078 പേര്‍ വീടുകളിലും 897 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ രോഗലക്ഷണങ്ങളുമായി 341 പേരെ പ്രവേശിപ്പിച്ചു. 343 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയിലെ ആശുപത്രികളില്‍ 2,683 പേര്‍ നിരീക്ഷണത്തിലുണ്ട്.