കൊവിഡ് 19: കുവൈത്തില്‍ രണ്ട് മരണം, പുതിയ കേസുകള്‍ 622, രോഗമുക്തര്‍ 871

Update: 2020-08-20 16:17 GMT

കുവൈത്ത് സിറ്റി:  കുവൈത്തില്‍ കൊവിഡ് ബാധിച്ച് രണ്ട് പേര്‍ മരിച്ചു. പുതുതായി 622 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗ ബാധിതരുടെ എണ്ണം 78,767 ആയിട്ടുണ്ട്. ഇതില്‍ രോഗമുക്തര്‍ 70,642 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 871 പേരാണ് രോഗബാധയില്‍ നിന്ന് സൗഖ്യം പ്രാപിച്ചത്. ചികില്‍സയില്‍ 7,616 പേരുണ്ട്. ഇന്ന് റിപോര്‍ട്ട് ചെയ്ത 2 മരണം ഉള്‍പ്പെടെ ആകെ മരണം 509 ആയിട്ടുണ്ട്. അത്യാഹിത വിഭാഗത്തിലായി 94 രോഗികളുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4,337 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തി. ഇതോടെ മൊത്തം 5,77,588 പേര്‍ക്ക് പരിശോധന നടത്തിയിട്ടുണ്ടന്ന് അരോഗ്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി. 

Tags:    

Similar News