തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ പുതുതായി 2,508 പേര്‍ രോഗനിരീക്ഷണത്തിലായി. 2,426 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 19,265 പേര്‍ വീടുകളിലും 733 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 375 പേരെ പ്രവേശിപ്പിച്ചു. 369 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ജില്ലയില്‍ ആശുപത്രികളില്‍ 2,930 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇന്ന് 596 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചു. 644 പരിശോധന ഫലങ്ങള്‍ ലഭിച്ചു. ജില്ലയില്‍ 72 സ്ഥാപനങ്ങളില്‍ ആയി 733 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 178 ഫോണ്‍ കോളുകളാണ് ഇന്ന് എത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 27 പേര്‍ ഇന്ന് മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 2,368 പേരെ ഇന്ന് വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഇന്ന് ജില്ലയില്‍ 1,804 വാഹനങ്ങള്‍ പരിശോധിച്ചു. 4,665 പേര്‍ പരിശോധനയ്ക്കു വിധേയമായി.