പാലക്കാട്: ജില്ലയില്‍ ഇന്ന് 136 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 99 പേര്‍, വിദേശത്ത് നിന്ന് വന്ന ഒരാള്‍ , ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന ഒരാള്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 35 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.120 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
കഞ്ചിക്കോട് അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രത്തില്‍ 23 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു (22 പുരുഷന്മാരും ഒരു വനിതയും)
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1456 ആയി.