കുവൈത്തില്‍ 24 മണിക്കൂറിനുള്ളില്‍ കൊവിഡ്-19 സ്ഥിരീകരിച്ചത് 604 പേര്‍ക്ക്; 5 മരണം; 678 പേര്‍ രോഗമുക്തരായി
കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് ഇന്ന് കൊവിഡ് ബാധിച്ച് 5 പേര്‍ മരിച്ചു. 604 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 38,678 ആയി. ഇതുവരെ 30,190 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 678 പേരാണ് രോഗമുക്തരായത്. 8,175 പേര്‍ വിവിധ ആശുപത്രികളില്‍ തുടരുന്നു.
ഇന്ന് റിപോര്‍ട്ട് ചെയ്ത 5 മരണം ഉള്‍പ്പെടെ ആകെ മരിച്ചവരുടെ എണ്ണം 313 ആയിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരില്‍ അധികവും കുവൈത്ത് സ്വദേശികളാണ്, 313. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള 291 പേര്‍ക്കും രോഗബാധയുണ്ടായി. 193 രോഗികള്‍ അത്യാഹിത വിഭാഗത്തിലുണ്ട്. ഫര്‍വാനിയ ഹെല്‍ത്ത് സെക്ടറിലാണ് കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്, 168. അഹ്മദി 166, ജഹ്‌റ 136, ഹവല്ലി 93, ക്യാപിറ്റല്‍ സിറ്റി 41ഉം കേസുകളുമാണുള്ളത്.
താമസപ്രദേശങ്ങളിലെ കണക്ക് ഇങ്ങനെ: തൈമ 32, ജലീബ് അല്‍ ഷുവൈഖ് 35, ഫര്‍വാനിയ 31, ഫര്‍വാനിയ 27, സുലൈബിയ റസിഡന്‍ഷ്യല്‍ 27, ഫിര്‍ദോസ് 25, സബാ അല്‍ സാലൈം 24.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,087 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തുകയുണ്ടായി. ഇതോടെ മൊത്തം പരിശോധന നടത്തിയവരുടെ എണ്ണം 3,49,412 ആയതായി ആരോഗ്യ മന്ത്രാലയ അധികൃതര്‍ അറിയിച്ചു