കൊവിഡ്19: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Update: 2020-09-23 13:04 GMT

ന്യൂഡല്‍ഹി: ഡല്‍ഹി സംസ്ഥാന ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയെ കൊവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സപ്റ്റംബര്‍ 14ന് രോഗം ബാധിച്ച അദ്ദേഹം വീട്ടില്‍ തന്നെ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. അതിനിടയില്‍ രോഗബാധയ്ക്ക് ശമനമില്ലാതായതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എല്‍എന്‍ജെപി സര്‍ക്കാര്‍ ആശുപത്രിയിലാണ് ഇപ്പോള്‍ അദ്ദേഹം ഉള്ളത്.

ഡല്‍ഹി മന്ത്രിസഭയില്‍ കൊവിഡ് ബാധിച്ച രണ്ടാമത്തെ മന്ത്രിയാണ് സിസോദിയ. സത്യേന്ദ്ര ജെയ്ന്‍ ആണ് ആദ്യത്തെ കൊവിഡ് ബാധിതനായ മന്ത്രി.

Tags:    

Similar News