കൊവിഡ്-19: ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 6,088 രോഗികള്‍, ആകെ രോഗബാധിതര്‍ 1,18,447
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 6088 ആയി. 148 പേര്‍ മരിച്ചു. ഇതുവരെ രാജ്യത്ത് 1,18,447 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
നിവലില്‍ 66,330 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ചികില്‍സയിലുണ്ട്. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് 3,583 പേര്‍ മരിച്ചിട്ടുണ്ട്. രോഗവിമുക്തി നേടിയത് 48,533 പേരാണ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സംസ്ഥാനം ഇപ്പോഴും മഹാരാഷ്ട്രയാണ്. തൊട്ടടുത്ത സ്ഥാനങ്ങളിലാണ് തമിഴ്‌നാടും ഗുജറാത്തും ഡല്‍ഹിയും.
മഹാരാഷ്ട്രയില്‍ ഇതുവരെ 41,642 പേര്‍ രോഗബാധിതരായി. തമിഴ്‌നാട് 13,967, ഗുജറാത്ത് 12,905, ഡല്‍ഹി 11,659 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്.
രാജസ്ഥാനില്‍ 6,227 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 3,485 പേരുടെ രോഗം ഭേദമായി, 151 പേര്‍ മരിച്ചു. മധ്യപ്രദേശില്‍ 5,981 പേര്‍ക്ക് രോഗം പിടിപെട്ടു 2,843 പേര്‍ രോഗവിമുക്തിരായി 270 പേര്‍ മരിച്ചു.
ഉത്തര്‍പ്രദേശില്‍ കൊവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം 5,515. കേരളത്തില്‍ ഇതുവരെ 690 പേര്‍ക്കാണ് രോഗം ബാധിച്ചത്. ലെഡാക്കില്‍ 44ഉം ജമ്മു കശ്മീരില്‍ 1,449 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.