ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3007 പേര്‍ക്ക് രോഗബാധയുണ്ടായതോടെ മഹാരാഷ്ട്രയിലെ കൊവിഡ് രോഗികളുടെ എണ്ണം ചൈനയെ മറികടന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുളള സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ആകെ രോഗികളുടെ എണ്ണം 85,975 ആണ്. ചൈനയില്‍ ഇതുവരെ 83,036 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് 4634 പേര്‍ മരിച്ചു. ഇന്നത്തെ കണക്കനുസരിച്ച് ചൈനയേക്കാള്‍ 3000 രോഗികള്‍ കൂടുതലാണ് മഹാരാഷ്ട്രയില്‍.
തമിഴ്‌നാട്ടില്‍ ഇന്ന് 1,515 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നുമാത്രം മരിച്ചവരുടെ എണ്ണം 18ആയി. സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 31,667 ആയി.
ഡല്‍ഹിയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 27,654 ആണ്. മരണം 761. ഗുജറാത്തില്‍ 19,592 പേര്‍ രോഗബാധിതരായി, 1,219 പേര്‍ മരിച്ചു. രാജ്യത്താകമാനം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2.5 ലക്ഷം കവിഞ്ഞു.
ലോക്ക്ഡൗണിനുശേഷം രോഗബാധ വര്‍ധിച്ച രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനം.