കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് 19 ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി നഴ്‌സ് മരണമടഞ്ഞു. മാവേലിക്കര പുതുക്കളത്ത് ജൈസണ്‍ വില്ലയിലെ അന്നമ്മ ചാക്കോ (59) ആണ് ഇന്ന് ഉച്ചക്ക് മരണമടഞ്ഞത്. അല്‍ ഷാബ് മെഡിക്കല്‍ സെന്ററിലെ ഹെഡ് നഴ്‌സ് ആയ ഇവര്‍ കഴിഞ്ഞ 3 ദിവസമായി കൊറോണ ബാധയെ തുടര്‍ന്ന് മുബാറക്ക് അല്‍ കബീര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പരേതനായ പി.ടി ചാക്കോയുടെ ഭാര്യയാണ്. പിതാവ് മാവേലിക്കര വെട്ടിയാര്‍ എം.ഓ. പത്രോസ്. മക്കളായ സാറ ടെണ്‍സണ്‍, തോമസ് ജേക്കബ് എന്നിവര്‍ കുവൈത്തിലാണ്. മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിക്കും.