കൊവിഡ്19: എന്‍ കെ പ്രേമചന്ദ്രന്‍ ആശുപത്രി വിട്ടു

Update: 2020-09-26 11:23 GMT

ന്യൂഡല്‍ഹി: കൊവിഡ് രോഗലക്ഷണങ്ങളില്‍ നിന്നും മുക്തമായതിനെ തുടര്‍ന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം.പി ആശുപത്രി വിട്ടു. ഇനിയദ്ദേഹം ഡല്‍ഹിയിലെ വസതിയില്‍ സമ്പൂര്‍ണ ഐസൊലേഷനില്‍ തുടരും. പാര്‍ലമെന്റ് സമ്മേളനത്തിനിടയില്‍ നടന്ന കൊവിഡ് പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് ഈ മാസം 20 ാം തീയതി അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്.

Tags:    

Similar News