കൊറോണ: വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ സ്‌പെഷ്യല്‍ വിമാനസര്‍വീസ് വേണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍

ഫിലിപ്പൈന്‍സ്, മലേസ്യ, ഇറ്റലി, ഇറാന്‍ എന്നീ രാജ്യങ്ങളിലാണ് കൂടുതല്‍ പേര്‍ രാജ്യത്തേക്ക് വരാന്‍ കഴിയാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

Update: 2020-03-18 10:08 GMT

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍നിന്ന് നാട്ടിലേയ്ക്ക് വരാന്‍ കഴിയാതെ ബുദ്ധിമുട്ടനുഭവിക്കുന്നവരെ തിരികെക്കൊണ്ടുവരാന്‍ സ്‌പെഷ്യല്‍ വിമാനസര്‍വീസ് ഏര്‍പ്പെടുത്തണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ലോകസഭയില്‍ ആവശ്യപ്പെട്ടു. ഫിലിപ്പൈന്‍സ്, മലേസ്യ, ഇറ്റലി, ഇറാന്‍ എന്നീ രാജ്യങ്ങളിലാണ് കൂടുതല്‍ പേര്‍ രാജ്യത്തേക്ക് വരാന്‍ കഴിയാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

റോം, മാനില, കോലാലംപൂര്‍ എന്നീ നഗരങ്ങളില്‍ നൂറുകണക്കിനുപേര്‍ എല്ലാ ആശ്രയവും നഷ്ടപ്പെട്ട് ദുരിതത്തിലാണ്. ഇറാനില്‍ കഴിയുന്ന മല്‍സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് കൊറോണ അണുബാധ ഏറ്റിട്ടുണ്ടെന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നടപടി ആവശ്യപ്പെട്ട് പ്രശ്‌നമുന്നയിച്ചത് ശൂന്യവേളയിലാണ്. 

Tags:    

Similar News