എന്‍ കെ പ്രേമചന്ദ്രന്‍ എംപി ലോക്സഭയുടെ ചെയര്‍മാന്‍ പാനലില്‍

സഭയില്‍ മുഴുവന്‍ സമയവും ഇരിക്കുന്ന പ്രേമചന്ദ്രന്റെ സഭാ നടപടിക്രമങ്ങളിലും ചട്ടങ്ങളിലുമുളള അറിവും സഭയിലെ സജീവമായ ഇടപെടലും പരിഗണിച്ചാണ് ചെയര്‍മാന്‍ പാനലില്‍ ഉള്‍പ്പെടുത്തിയത്.

Update: 2019-07-04 08:12 GMT
എന്‍ കെ പ്രേമചന്ദ്രന്‍ എംപി ലോക്സഭയുടെ ചെയര്‍മാന്‍ പാനലില്‍

തിരുവനന്തപുരം: കൊല്ലം എംപിയും ആര്‍എസ്പി നേതാവുമായ എന്‍ കെ പ്രേമചന്ദ്രനെ ലോക് സഭയിലെ സഭാനടപടികള്‍ നിയന്ത്രിക്കുന്നതിനുളള ചെയര്‍മാന്‍ പാനലിലേക്ക് സ്പീക്കര്‍ നോമിനേറ്റ് ചെയ്തു. ചോദ്യോത്തര വേള കഴിഞ്ഞയുടന്‍ സ്പീക്കര്‍ ഓം ബിര്‍ളയാണ് ഇക്കാര്യം സഭയെ അറിയിച്ചത്.

സഭയില്‍ മുഴുവന്‍ സമയവും ഇരിക്കുന്ന പ്രേമചന്ദ്രന്റെ സഭാ നടപടിക്രമങ്ങളിലും ചട്ടങ്ങളിലുമുളള അറിവും സഭയിലെ സജീവമായ ഇടപെടലും പരിഗണിച്ചാണ് ചെയര്‍മാന്‍ പാനലില്‍ ഉള്‍പ്പെടുത്തിയതെന്നും പ്രേമചന്ദ്രന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും സ്പീക്കര്‍ പറഞ്ഞു.

Tags:    

Similar News