കൊവിഡ് 19: തൊഴിലിടത്തില്‍ പുതുക്കിയ മാര്‍ഗനിര്‍ദേശവുമായി ഒഡീഷ സര്‍ക്കാര്‍
ഭുവനേശ്വര്‍: തൊഴിലിടത്തില്‍ കൊവിഡ് വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒഡീഷ സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ഒഡീഷ സെക്രട്ടറിയേറ്റില്‍ ഏതാനും ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിതിനെ തുടര്‍ന്നാണ് നടപടി.
പുതിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് വലിയ തോതില്‍ രോഗബാധ സ്ഥിരീകരിക്കുന്ന പക്ഷം ആ സ്ഥാപനം 48 മണിക്കൂര്‍ പൂര്‍ണമായും അടച്ചിടണം.
ഒന്നോ അതിലധികമോ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ ആ രോഗി സന്ദര്‍ശിച്ച സ്ഥാപനം അടച്ചിടണം. ആ സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ കെട്ടിടവും അടക്കേണ്ടതില്ല. അണുനശീകരണ നടത്തി 24 മണിക്കൂറിനുശേഷം പ്രവര്‍ത്തനം പുനഃരാരംഭിക്കാം.
ഒഡീഷയില്‍ ഇതുവരെ 19,835 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 5,977 പേര്‍ ആശുപത്രികളില്‍ കഴിയുന്നു. 13,750 പേര്‍ രോഗമുക്തരായി. 108 പേര്‍ മരിച്ചു.