കൊവിഡ് 19: ഒമാനില്‍ ഇന്ന് അഞ്ചു മരണം; 770 പുതിയ കേസുകള്‍

Update: 2020-06-05 12:19 GMT

മസ്‌കത്ത്: ഒമാനില്‍ ഇന്ന് അഞ്ചുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 72 ആയി ഉയര്‍ന്നു. 770 പേര്‍ക്കാണ് ഒമാനില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

പുതിയതായി രോഗനിര്‍ണയം നടത്തിയ കേസുകളില്‍ 343 സ്വദേശികളും 427 പേര്‍ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം15,000 കടന്നതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 3451പേര്‍ സുഖം പ്രാപിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒമാനില്‍ 2,463 കൊറോണ വൈറസ് പരിശോധനകള്‍ നടത്തിയതായും മന്ത്രാലയം അറിയിച്ചു.


Tags:    

Similar News