കൊവിഡ്: പ്രതിരോധ യോഗം ചേര്‍ന്നു

ക്ലസ്റ്റര്‍ പ്രദേശത്തെ ജനങ്ങള്‍ പുറത്ത് ഇറങ്ങാതെ തുടരും. നിത്യോപയോഗ സാധനങ്ങള്‍ ആര്‍ആര്‍ടി പ്രവര്‍ത്തകര്‍ മുഖേന എത്തിച്ചു കൊടുക്കും.

Update: 2020-08-03 13:50 GMT

മാള: ഗ്രാമപഞ്ചായത്തിലെ കാട്ടിക്കരക്കുന്ന് പ്രദേശം കൊവിഡ് ക്ലസ്റ്റര്‍ ആയതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ അടിയന്തിര യോഗം ചേര്‍ന്നു. കാട്ടിക്കരകുന്ന് കോവിഡ് ക്ലസ്റ്ററായ സാഹചര്യത്തില്‍ പോലീസ് സേവനം വേണ്ട രീതിയില്‍ ലഭ്യമാകുന്നില്ലെന്ന ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ റൂറല്‍ എസ്പി വിശ്വനാഥിനെ വിളിച്ചു വരുത്തിയാണ് അടിയന്തിര യോഗം ചേര്‍ന്നത്. കാട്ടിക്കരകുന്നിലെ കൊവിഡ് വ്യാപനം തടഞ്ഞു നിര്‍ത്താന്‍ വേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. നിലവില്‍ വാര്‍ഡ് 20 ഉം വാര്‍ഡ് ഒന്നും അടച്ചിടല്‍ തുടരാന്‍ തീരുമാനിച്ചു. ക്ലസ്റ്റര്‍ പ്രദേശത്തെ ജനങ്ങള്‍ പുറത്ത് ഇറങ്ങാതെ തുടരും. നിത്യോപയോഗ സാധനങ്ങള്‍ ആര്‍ആര്‍ടി പ്രവര്‍ത്തകര്‍ മുഖേന എത്തിച്ചു കൊടുക്കും. പ്രൈമറി, സെക്കന്ററി കോണ്‍ടാക്ട് ഉള്ള മുഴുവന്‍ പേരെയും ആന്റിജന്‍ ടെസ്റ്റ് നടത്തും. സമ്പര്‍ക്ക വ്യാപനം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കും.

പോലീസ് പിക്കറ്റ് പോസ്റ്റുകള്‍ ഒരുക്കി ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ധേശങ്ങള്‍ പാലിക്കാത്തവര്‍രെക്കെതിരെ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനായി കാട്ടിക്കരക്കുന്നില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തി. എംഎല്‍എ ക്കൊപ്പം എസ് പി ക്ലസ്റ്റര്‍ പ്രദേശം സന്ദര്‍ശിച്ച് പോലിസിന്റെ മതിയായ സേവനം ഗ്രാമപഞ്ചായത്തിനും ആരോഗ്യ വകുപ്പിനും ഉറപ്പു നല്‍കി.




Tags:    

Similar News