സൗദിയില്‍ 98 പേര്‍ക്ക് കൂടി കൊവിഡ്; രണ്ട് മരണം

Update: 2022-04-27 18:58 GMT

റിയാദ്: സൗദി അറേബ്യയില്‍ 98 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ രോഗബാധിതരില്‍ 177 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,53,730 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,41,235 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,084 ആയി. രോഗബാധിതരില്‍ 3,411 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ഇതില്‍ 43 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 11,413 ആര്‍.ടിപി.സി.ആര്‍ പരിശോധനകള്‍ നടത്തി. ജിദ്ദ 26, മദീന 15, മക്ക 13, റിയാദ് 13, തായിഫ് 6, ദമ്മാം 6, ജീസാന്‍ 5, മറ്റ് വിവിധയിടങ്ങളില്‍ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 64,214,978 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 26,425,075 ആദ്യ ഡോസും 24,760,938 രണ്ടാം ഡോസും 13,028,965 ബൂസ്റ്റര്‍ ഡോസുമാണ്.

Tags:    

Similar News