കൊവിഡ്: വയനാട്ടില്‍ 192 പേര്‍ കൂടി നിരീക്ഷണത്തില്‍

Update: 2020-06-06 12:11 GMT

കല്‍പറ്റ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വയനാട് ജില്ലയില്‍ ശനിയാഴ്ച്ച 192 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതില്‍ 26 പേര്‍ ആശുപത്രിയിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. നിലവില്‍ ആകെ 3711 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുളളത്. രോഗം സ്ഥിരീകരിച്ച് 16 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും രണ്ടു പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലുമാണ് ചികില്‍സയിലുണ്ട്.

316 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. ജില്ലയില്‍ നിന്നും ശനിയാഴ്ച്ച പുതുതായി 63 സാംപിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 2174 ആളുകളുടെ സാംപിളുകളില്‍ 1805 ആളുകളുടെ ഫലം ലഭിച്ചതില്‍ 1771 എണ്ണം നെഗറ്റീവാണ്. 364 സാംപിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ശനിയാഴ്ച്ച 53 സാംപിളുകള്‍ കൂടി അയച്ചു. ആകെ 2472 സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 501 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.



Tags:    

Similar News