കൊവിഡ്: വയനാട്ടില്‍ 229 പേര്‍ കൂടിനിരീക്ഷണത്തില്‍

രോഗം സ്ഥിരീകരിച്ച 13 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും രണ്ട് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലുമാണ് ചികില്‍സയില്‍ കഴിയുന്നത്.

Update: 2020-06-03 12:47 GMT

കല്‍പറ്റ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വയനാട് ജില്ലയില്‍ ബുധനാഴ്ച്ച 229 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 3753 ആയി. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടുന്ന 759 ആളുകള്‍ ഉള്‍പ്പെടെ 1846 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. അതേസമയം ബുധനാഴ്ച്ച 234 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. രോഗം സ്ഥിരീകരിച്ച 13 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും രണ്ട് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലുമാണ് ചികില്‍സയില്‍ കഴിയുന്നത്.

ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 1931 ആളുകളുടെ സാമ്പിളുകളില്‍ 1685 എണ്ണത്തിന്റെ ഫലം ലഭിച്ചു. 1653 എണ്ണം നെഗറ്റീവാണ്. 241 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 2171 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 1762 ഉം നെഗറ്റീവാണ്. 

Tags:    

Similar News