കൊവിഡ്: മരിച്ച ധര്‍മടം സ്വദേശിനിക്ക് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനായില്ല

ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ അഞ്ചുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Update: 2020-05-25 17:45 GMT

കോഴിക്കോട്:കൊവിഡ് രോഗബാധിതയായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മരിച്ച ധര്‍മടം സ്വദേശിനിക്ക് എവിടെനിന്നാണ് വൈറസ് ബാധ ഏറ്റതെന്ന് അധികൃതര്‍ക്ക് കണ്ടെത്താനായില്ല. തിങ്കളാഴ്ച രാത്രിയാണ് ധര്‍മ്മടം സ്വദേശിനിയായ ആയിശ മരിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വൈറല്‍ ന്യൂമോണിയകൂടി ബാധിച്ചതോടെ നില ഗുരുതരമാവുകയായിരുന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ അഞ്ചുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.  

Tags:    

Similar News