റിയാദ്: കൊവിഡ് മഹാമാരിയും അതോടൊപ്പം പ്രളയവും ദുരിതം തീര്‍ത്ത് സുഡാനിലേക്ക് സൗദി അറേബ്യ സഹായമെത്തിച്ചു. കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ (കെ.എസ്. റിലീഫ്) മരുന്നും ഭക്ഷണവും ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നിറച്ച വിമാനം സുഡാനിലേക്ക് അയച്ചു. കൂടാതെ, കൊവിഡിനെ നേരിടാന്‍ 105 ടണ്‍ മരുന്നുകളും ഉപകരണങ്ങളുമായി വേറൊരു വിമാനവും സൗദിയില്‍ നിന്നും സുഡാനിലേക്ക് പോയി.സൗദിയില്‍ നിന്നുള്ള മരുന്നുകളുടെ കയറ്റുമതി നിലവില്‍ ആരോഗ്യ മന്ത്രാലയത്തിന് മികച്ച സഹായമാണെന്ന് സുഡാന്‍ പ്രതികരിച്ചു.