കൊല്ലം: ദുബയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം ചടയമംഗലം ഇളമ്പഴന്നൂര്‍ കല്ലുംകൂട്ടത്തില്‍ വീട്ടില്‍ രതീഷ് സോമരാജനാണ് (36) മരിച്ചത്. വര്‍ഷങ്ങളായി ദുബയില്‍ ടാക്‌സി ഡ്രൈവറാണ്.
യു.എ.ഇയില്‍ ചൊവ്വാഴ്ച മാത്രം മൂന്നു മലയാളികളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 53 ആയി.
അല്‍ബര്‍ഷയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന രതീഷിന്റെ മരണം ഇന്ന് പുലര്‍ച്ചെയാണ് സ്ഥിരീകരിച്ചത്. ശ്വസന സംബന്ധമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികില്‍സ തേടിയ രതീഷ് ഈ മാസം 12 മുതല്‍ ആശുപത്രിയിലായിരുന്നു. പരിശോധനയില്‍ കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായി.
മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം ഇന്ന് സംസ്‌കരിക്കുമെന്ന് ദുബയിലെ ബന്ധുക്കള്‍ അറിയിച്ചു. കല്ലുംകൂട്ടത്തില്‍ സോമരാജന്റെയും ലളിതയുടെയും മകനാണ്. ഭാര്യ: വിജി. മകള്‍: സാന്ദ്ര