കൊവിഡ്: ഒഡീഷയ്ക്കും ബംഗാളിനും പുറമെ സിക്കിമിലും പടക്കനിരോധനം

Update: 2020-11-05 04:32 GMT
കൊവിഡ്: ഒഡീഷയ്ക്കും ബംഗാളിനും പുറമെ സിക്കിമിലും പടക്കനിരോധനം

സിലിഗുരി: ദീപാവലിയുടെ പശ്ചാത്തലത്തില്‍ സിക്കിമിലും പടക്കം നിരോധിച്ചു. എല്ലാ തരത്തിലുള്ള പടക്കങ്ങള്‍ക്കും അനുബന്ധ വസ്തുക്കള്‍ക്കും നിരോധനമുണ്ട്. കൊവിഡ് ബാധിതരും കൊവിഡ് വിമുക്തര്‍ക്കും ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുമെന്ന റിപോര്‍ട്ടിനെ തുടര്‍ന്നാണ് നിരോധമേര്‍പ്പെടുത്തിയത്.

കൊവിഡ് കേസുകള്‍ സംസ്ഥാനത്ത് കുറഞ്ഞുകൊണ്ടിരിക്കുകയാണ്, എങ്കിലും പടക്കം പോലുള്ള വസ്തുക്കളുടെ ഉപയോഗം വായുമലിനീകരണത്തിനു കാരണമാവുന്നതിനു പുറമേ കൊവിഡ് രോഗികള്‍ക്കും രോഗമുക്തര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാവും- ചീഫ് സെക്രട്ടറി എസ് സി ഗുപ്ത പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഇനിയൊരു ഉത്തരവുണ്ടാകും വരെയാണ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.

ഈ ആഴ്ച ബംഗാളും രണ്ട് ദിവസം മുമ്പ് ഒഡീഷയും പടക്കനിരോധനമേര്‍പ്പെടുത്തിയിരുന്നു.

Tags:    

Similar News