ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യണമോയെന്നത് അടുത്ത വര്‍ഷം രണ്ട് ഡോസിന്റെയും ഫലം പരിശോധിച്ച ശേഷം തീരുമാനിക്കുമെന്ന് എയിംസ് ഡല്‍ഹി മേധാവി ഡോ. രന്‍ദീപ് സുലേറിയ പറഞ്ഞു.
അമേരിക്കയിലേതുപോലെ കുട്ടികള്‍ക്കും കൊവിഡ് ഡോസ് നല്‍കാന്‍ കഴിഞ്ഞെക്കുമെന്നും അദ്ദേഹം പറഞ്ഞു.
എത്ര കാലം പ്രതിരോധം നല്‍കുമെന്നതിനെ ആശ്രയിച്ചാണ് ബൂസ്റ്റര്‍ ഡോസ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. യുകെ, യുഎസ്, യുഎഇ, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളാണ് ഇപ്പോള്‍ സ്വന്തം പൗരന്മാര്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നത്.
ബൂസ്റ്റര്‍ ഡോസ് നല്‍കണോ എന്ന കാര്യത്തില്‍ കൃത്യമായ ഉത്തരം നല്‍കാനാവില്ല. അത് ആന്റിബോഡുയെ ശരീരത്തിലെ അളവുമായി ബന്ധപ്പെട്ടല്ല, മറിച്ച് എത്രകാലം അത് നിലനില്‍ക്കുമെന്ന് പരിശോധിച്ചാണെന്ന് അദ്ദേഹം പറഞ്ഞു.
''അത്തരമൊരു തീരുമാനത്തിലേക്കെത്താന്‍ പല ഘടനകങ്ങളും പരിശോധിക്കണം. യുകെയില്‍ രോഗവ്യാപനം വര്‍ധിച്ചുവെങ്കിലും ആശുപത്രി വാസത്തില്‍ കുറവുണ്ട്. ഇന്ത്യയില്‍ വാക്‌സിന്‍ നല്‍കുന്നതിനും ഒരു മാസം മുന്‍പ് ഡിസംബറിലാണ് യുകെയില്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങിയത്. അതിനുശേഷം ആശുപത്രിവാസത്തില്‍ കുറവുണ്ട്. അതുവച്ചുനോക്കുമ്പോള്‍ നാം സുരക്ഷിതരാണ്. പക്ഷേ, പ്രതിരോധം കുറഞ്ഞാലോ പുതിയ വൈറസ് വകഭേദമുണ്ടാവുകയോ ചെയ്താല്‍ ബൂസ്റ്റര്‍ ഡോസ് വേണ്ടിവരും- ഡോ. ഗുലേരിയ പറഞ്ഞു.
ഇപ്പോള്‍ ഒരു കൃത്യമായി ആസൂത്രണം ചെയ്യാനാവില്ല. അടുത്ത വര്‍ഷം ഇതുസംബന്ധിച്ച തീരുമാനമെടുക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ക്കുള്ള വാക്‌സിന്‍ നിര്‍മിക്കാന്‍ സൈഡസ് കാഡിലയുടെ സൈകൊവ്-ഡിക്കാണ് അനുമതി നല്‍കിയത്. ഭാരത് ബയോടെക്കിന്റെ വാക്‌സിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.