യുഎസില്‍ പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് കൊവിഡ് ബൂസ്റ്റര്‍ ഡോസ്
മെഡോണ വാക്‌സിന്‍, ഫൈസര്‍ ബയോഎന്‍ടെക് വാക്‌സിനുകള്‍ക്കാണ് അത്യാവശ്യ ഘട്ടങ്ങളില്‍ മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കാന്‍ എഫ്ഡിഎ അനുമതി നല്‍കിയത്
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് കൊവിഡ് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി. വ്യാഴാഴ്ചയാണ് ബൂസ്റ്റര്‍ ഡോസിന് അംഗീകാരം നല്‍കിയതായി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചത്. ഡെല്‍റ്റ വേരിയന്റ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് യുഎസ് റെഗുലേറ്റര്‍മാര്‍ വ്യക്തമാക്കി.
മെഡോണ വാക്‌സിന്‍, ഫൈസര്‍ ബയോഎന്‍ടെക് വാക്‌സിനുകള്‍ക്കാണ് അത്യാവശ്യ ഘട്ടങ്ങളില്‍ മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കാന്‍ എഫ്ഡിഎ അനുമതി നല്‍കിയത്. കൊവിഡ് രോഗബാധ അടുത്ത തരംഗത്തിലേക്ക് കടന്ന സാഹര്യത്തില്‍ രോഗപ്രതിരോധ ശേഷിയില്ലാത്ത ആളുകള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് എഫ്ഡിഎ കമ്മിഷണര്‍ ജാനറ്റ് വുഡ്‌കോക്ക് പറഞ്ഞു.