യാത്രാ നിബന്ധനകള്‍ പുതുക്കി സൗദി; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും

സൗദിയില്‍ നിന്ന് പുറത്തു പോകുന്ന സൗദി പൗരന്മാര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

Update: 2022-02-04 14:53 GMT

റിയാദ്: കൊവിഡിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ യാത്രാ നിബന്ധനകള്‍ പുതുക്കി സൗദി അറേബ്യ. രാജ്യത്ത് കാലുകുത്തണമെങ്കില്‍ 48 മണിക്കൂറിനിടയില്‍ നടത്തിയ കൊവിഡ് ആര്‍ടി പിസിആര്‍ പരിശോധന റിപോര്‍ട്ട് കൈവശം വെയ്ക്കണമെന്നാണ് പുതിയ നിര്‍ദേശം.സൗദിയിലേക്ക് വരുന്ന സ്വദേശികളും വിദേശകള്‍ക്കും നിര്‍ദ്ദേശം ബാധകമാണ്. സൗദി ആഭ്യന്തര മന്ത്രാലയമാണ് നിര്‍ദ്ദേശങ്ങള്‍ പുതുക്കിയത്.

അതേസമയം, സൗദിയില്‍ നിന്ന് പുറത്തു പോകുന്ന സൗദി പൗരന്മാര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. ഈ മാസം 9ന് പുതിയ നിയമം പ്രാബല്യത്തില്‍ വരും. എന്നാല്‍, 8 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് കൊവിഡ് പരിശോധന ആവശ്യമില്ല.

അതേസമയം, നേരത്തെ യാത്രയ്ക്കായി പുറപ്പെടുന്നവര്‍ 72 മണിക്കൂറിനിടയിലെ കൊവിഡ് പരിശോധന ഫലം കരുതണം എന്നതായിരുന്നു നിര്‍ദ്ദേശം. എന്നാല്‍, ഈ നിര്‍ദേശമാണ് ഇപ്പോള്‍ 48 മണിക്കൂറാക്കി കുറച്ചത്.

ഫെബ്രുവരി 9 പുലര്‍ച്ചെ 1 മണി മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.സൗദിയില്‍ നിന്ന് പുറത്തു പോകുന്ന സൗദി പൗരന്മാര്‍ക്ക് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബൂസ്റ്റര്‍ ഡോസ് എടുക്കണം. വാക്‌സിന്റെ 2 ഡോസ് എടുത്ത് 3 മാസം പൂര്‍ത്തിയായവര്‍ ആണെങ്കില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ കഴിയും.

എന്നാല്‍, 16 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമില്ല. 18 വയസ് മുതല്‍ പ്രായമുള്ളവര്‍ പൊതുയിടങ്ങളില്‍ പ്രവേശിക്കാന്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണം. കഴിഞ്ഞ ഒന്നാം തിയതി മുതല്‍ ഈ നിര്‍ദ്ദേശവും നിര്‍ബന്ധമാക്കിയിട്ടുണ്ട്. രണ്ടാമത്തെ ഡോസ് എടുത്ത് 8 മാസങ്ങള്‍ക്ക് ശേഷമാണ് ഈ നിബന്ധന ബാധകമാകുക. എന്നാല്‍, വാക്‌സിന്‍ എടുക്കുന്നതില്‍ ആരോഗ്യ വകുപ്പ് ഇളവ് നല്‍കിയവരെയും ഈ നിബന്ധനയില്‍ നിന്നും ഒഴിവാക്കി.അതേസമയം, സൗദിയില്‍ വ്യാഴാഴ്ച പുതിയ കോവിഡ് രോഗികള്‍ കുറഞ്ഞ് രോഗമുക്തി കൂടിയിട്ടുണ്ട്.

Tags:    

Similar News