മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,765 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 8,08,306 ആയതായി ആരോഗ്യവിഭാഗം അറിയിച്ചു.
സംസ്ഥാനത്ത് വിവിധ ആശുപത്രികളിലായി നിലവില്‍ 1,98,523 പേരാണ് ചികില്‍സയിലുള്ളത്. 5,84,537 പേര് രോഗമുക്തരായി. ഇന്ന് 10,978 പേര് ആശുപത്രി വിട്ടു.
ഇന്ന് മാത്രം 320 പേര് കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണസംഖ്യ 24,903 ആയി.
നിലവില്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ മരണനിരക്കുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്, 3.08 ശതമാനം. രോഗമുക്തി നിരക്ക് 72.32ശതമാനം.
മുംബൈയിലും സ്ഥിതിഗതികള്‍ രൂക്ഷമാണ്. 1,142 പേര്‍ക്കാണ് മുംബൈയില്‍ ഇന്ന് രോഗം ബാധിച്ചത്. ആകെ രോഗബാധിതര്‍ 1,18,864 ഉം സജീവ രോഗികള്‍ 20,065ഉമാണ്. ഇവിടെ മാത്രം 7,690 പേര് മരിച്ചു.