ഒഡീഷയില്‍ 210 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് 4.08 ലക്ഷം ഡോസ് വാക്‌സിനെത്തിയതായി ആരോഗ്യവകുപ്പ്

Update: 2021-01-13 13:43 GMT

ഭുവനേശ്വര്‍: ഒഡീഷയില്‍ 24 മണിക്കൂറിനുളളില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 210 മാത്രമാണെന്ന് ആരോഗ്യവകുപ്പ്. സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,32,541 ആയിട്ടുണ്ട്.

210ല്‍ 122 എണ്ണം ക്വാറന്റീന്‍ സെന്ററുകളില്‍ നിന്നാണ് റിപോര്‍ട്ട്‌ചെയ്തത്. 88 എണ്ണം സമ്പര്‍ക്കം മൂലമാണ്.

ബലാസോര്‍ 9, ബര്‍ഗര്‍ 8, ഭദ്രക് 2, ബാലന്‍ഗിര്‍ 7, കട്ടക്ക് 14, ദിയോഗര്‍ 1, ധെന്‍കാനല്‍ 2, ഗജപാട്ടി 5, ഗഞ്ജം 4, ജഗത്സിങ്പൂര്‍ 4, ജജ്പൂര്‍ 9, ജര്‍സുഗുഡ 13, എന്നിങ്ങനെയാണ് പ്രധാന ജില്ലകളിലെ രോഗബാധിതരുടെ എണ്ണം.

നിലവില്‍ സംസ്ഥാനത്ത് 2,141 പേരാണ് ചികില്‍സ തേടുന്നത്.

സംസ്ഥാനത്ത് വിതരണം ചെയ്യാനുള്ള വാക്‌സിനുകളില്‍ ആദ്യ ഘട്ടമെന്ന നിലയില്‍ 4.08 ലക്ഷം ഡോസ് ലഭിച്ചു. ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രസെനെക്ക വാക്‌സിനും സിറം ഇന്‍സ്റ്റിറ്റിയൂട്ടം സംയുക്തമായി വികസിപ്പിച്ച കൊവിഷീല്‍ഡ് ആണ് സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുള്ളത്.

Tags:    

Similar News