രാജ്യത്ത് 45,892 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 817 മരണം

Update: 2021-07-08 04:28 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45,892 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,07,09,557 ആയി. 4,05,028 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

നിലവില്‍ 4,60,704 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. ആകെ രോഗബാധിതരുടെ 1.5 ശതമാനമാണ് സജീവ രോഗികളുടെ എണ്ണം. ഇതുവരെ രാജ്യത്ത് 2,98,43,825 പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായവര്‍ 44,291.

കഴിഞ്ഞ ദിവസം രാജ്യത്ത് 19,07,216 പരിശോധനകള്‍ നടത്തി.

രാജ്യത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.37 ശതമാനമായി കുറഞ്ഞു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.42 ശതമാനമായി തുടരുന്നു.

രാജ്യത്തെ പരിശോധനകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. ഇതുവരെ 42.52 കോടി പരിശോധനകളാണ് നടത്തിയത്.

ഇതുവരെ 36,48,47,549 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ബുധനാഴ്ച മാത്രം 33,81,671 പേര്‍ക്ക് വാക്‌സിന്‍ നല്‍കി.

രാജ്യത്തെ രണ്ടാം തരംഗം മലയിറങ്ങുന്നതായാണ് കാണുന്നത്. മൂന്നാം തരംഗം ആഗസ്‌തോടുകൂടി ഉണ്ടായേക്കുമെന്നാണ് കണക്കാക്കുന്നത്. സപ്തംബറില്‍ മൂര്‍ധന്യത്തിലെത്താനും സാധ്യതയുണ്ടെന്ന് എസ്ബിഐ റിസര്‍ച്ച് പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News