24 മണിക്കൂറിനുള്ളില്‍ 47,704 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആകെ രോഗികള്‍ 14,83,157

Update: 2020-07-28 05:28 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 47,704 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 14,85,157 ആയി.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് 4,96,988 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികില്‍സയിലുള്ളത്. 9,52,744 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 654 പേര്‍ക്ക് ജീവഹാനിയുണ്ടായി. ഇതുവരെ രാജ്യത്ത് 33,425 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്.

രാജ്യത്തെ കൊവിഡ് വിമുക്തി നിരക്ക് 64.23 ശതമാനമാണ്. കൊവിഡ്മുക്തിയും മരണനിരക്കും തമ്മിലുള്ള അനുപാതം 96.6:3.4ശതമാനവും രേഖപ്പെടുത്തി.

മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. 1,48,905. കൊവിഡ് മരണത്തിലും മഹാരാഷ്ട്ര തന്നെയാണ് മുന്നില്‍, 13,656.

തൊട്ടടുത്ത സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ 53,703 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 3,494 പേര്‍ മരിച്ചു.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 5 ലക്ഷം കൊവിഡ് പരിശോധനകള്‍ നടന്നു. ജൂലൈ 26ന് 5,15,000ഉം ജൂലൈ 27ന് 5,28,000 പരിശോധനകളാണ് നടന്നത്.

ഇതുവരെ രാജ്യത്ത് 1,73,34,885 പരിശോധനകള്‍ നടന്നതായി ഐസിഎംആര്‍ റിപോര്‍ട്ടില്‍ പറയുന്നു. 

Tags:    

Similar News