കൊവിഡ്: രാജസ്ഥാനില്‍ മെയ് മൂന്ന് വരെ കര്‍ഫ്യൂ സമാനമായ നിയന്ത്രണങ്ങള്‍

Update: 2021-04-19 10:28 GMT

ഭോപ്പാല്‍: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ രാജസ്ഥാനില്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ലോക്ക് ഡൗണിനു തുല്യമായ നിയന്ത്രണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. കൊവിഡ് വ്യാപനവും കൊവിഡ് മരണവും വര്‍ധിച്ച സാഹചര്യത്തിലാണ് സ്ഥിതിഗതികള്‍ പുനരാലോചിക്കുന്നതെന്ന്് മുഖ്യമന്ത്രി അശോക് ഗലോട്ട് പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന അവലോകനയോഗത്തിലാണ് ഇതുസംന്ധിച്ച തീരുമാനമെടുത്തത്. അതേസമയം കൊവിഡ് വ്യാപനത്തെക്കുറിച്ച് ആരും പ്രത്യേകിച്ച് കുടിയേറ്റത്തൊഴിലാളികള്‍ ആശങ്കപ്പെടേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നിലവില്‍ രാജസ്ഥാനില്‍ പ്രതിദിനം 10,000 പേര്‍ക്കാണ് കൊവിഡ് ബാധിക്കുന്നത്. ഞായറാഴ്ച മാത്രം 10,262 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 42 പേര്‍ മരിക്കുകയും ചെയ്തു.

തിങ്കളാഴ്ച രാവിലെ മുതല്‍ മെയ് മൂന്ന് വരെയാണ് ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്.

സംസ്ഥാനം ഗുരുതരമായ സ്ഥിതിവിശേഷത്തിലൂടെയാണ് കടന്നുപോകുന്നതെന്നും എല്ലാവരും ശ്രദ്ധയോടെ ആരോഗ്യനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊഴിലുറപ്പ്, കോള്‍ഡ് സ്‌റ്റോറേജ്, വെയര്‍ ഹൗസിങ്, ഹോം ഡെലിവറി, ബേക്കറി, സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്, വിവാഹം, വാക്‌സിനേഷന്‍, റേഷന്‍ ഷോപ്പ്, സംഭരണം, പലചരക്ക്, പച്ചക്കറി, പഴം, പാല്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ തുടങ്ങി അവശ്യ സര്‍വീസുകളെ ലോക്ക് ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Tags:    

Similar News