ദോഹ: തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശി ഖത്തറില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആലങ്കോട് ഷഫീല മാന്‍സില്‍ അബ്ദുല്‍ റഹിം അബ്ദുല്‍ കലാം ആണ് മരിച്ചത്. 61 വയസ്സായിരുന്നു. മെയ് 26നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താമസിയാതെ കൊവിഡ് സ്ഥിരീകരിച്ചു.
മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഖത്തറില്‍ ഖബറടക്കും.
അബുഅബ്ബാസ് ലിമോസിന്‍ കമ്പനിയിലെ ഡ്രൈവറായിരുന്നു. ഭാര്യ: ഷക്കീല, മകള്‍: ജാമിഷ