കൊവിഡ് വ്യാപന ഗ്രാഫ്: ഡല്‍ഹിയും ഗുജറാത്തും മെച്ചപ്പെടുന്നു; കേരളം ഗുരുതരാവസ്ഥയിലേക്ക്?

Update: 2020-08-12 14:33 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ രൂക്ഷത അളക്കുന്നതിനുള്ള പ്രധാന സൂചകമായി കരുതുന്നത് കൊവിഡ് വ്യാപന ഗ്രാഫാണ്. ഗ്രാഫ് ഉയര്‍ന്നുപോവുകയാണെങ്കില്‍ രോഗവ്യാപനം ഗുരുതരമായി തുടരുന്നുവെന്നും അത് നിരപ്പാവാന്‍ തുടങ്ങിയാല്‍ രോഗവ്യാപനം നിയന്ത്രണത്തിലെത്തിയെന്നുമാണ് അര്‍ത്ഥം. ഈ സൂചകമനുസരിച്ച് കേരളം ഏറ്റവും അപകടം നിറഞ്ഞ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.

ഗ്രാഫിന്റെ സ്വഭാവനുസരിച്ച് ഡല്‍ഹിയാണ് കൊവിഡിനെ കുറേയേറെ പിടിച്ചുനിര്‍ത്തിയ ഒരു സംസ്ഥാനം. അവിടെ ഗ്രാഫ് നിരപ്പാവാന്‍ തുടങ്ങിയിട്ടുണ്ട്. അടുത്ത സ്ഥാനത്ത് ഗുജറാത്തും ജമ്മു കശ്മീരും മധ്യപ്രദേശും തമിഴ്‌നാടുമാണ്.

അടുത്ത പട്ടികയില്‍ വരുന്നത് ഹരിയാനയും ജാര്‍ഖണ്ഡുമാണ്. തെലങ്കാനയും അടത്തുതന്നെയുണ്ട്.

ബാക്കിയുളള എല്ലാ സംസ്ഥാനങ്ങളും ഇവര്‍ക്ക് പിന്നിലാണ്. അഖിലേന്ത്യാ തലത്തില്‍ ഈ ഗ്രാഫിന്റെ പോക്ക് ഭയാനകമായ അവസ്ഥയിലാണെന്നതും ശ്രദ്ധേയമാണ്. 

ഡല്‍ഹി


 

ഗുജറാത്ത്‌


ജമ്മു കശ്മീര്‍


 

കേരളം


രാജസ്ഥാന്‍


 

തമിഴ്‌നാട്


 


 




 



Tags:    

Similar News