കണ്ണൂര്‍ ജില്ലയില്‍ 1212 പേര്‍ക്ക് കൂടി കൊവിഡ്

1176 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Update: 2021-05-25 17:04 GMT

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 1212 പേര്‍ കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1176 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 16 പേര്‍ക്കും വിദേശത്തുനിന്നെത്തിയ മൂന്ന് പേര്‍ക്കും 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 16.86%

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 135930 ആയി. ഇവരില്‍ 3891 പേര്‍ ചൊവ്വാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 123735 ആയി. 567 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 10023 പേര്‍ ചികിത്സയിലാണ്.

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 9520 പേര്‍ വീടുകളിലും ബാക്കി 503 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 48408 പേരാണ്. ഇതില്‍ 47048 പേര്‍ വീടുകളിലും 1360 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1059547 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1058218 എണ്ണത്തിന്റെ ഫലം വന്നു. 1329 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Tags:    

Similar News